Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wayanad Soil.

Wayanad

വ​യ​നാ​ട​ന്‍ മ​ണ്ണി​ല്‍ ആ​പ്പി​ള്‍ വി​ള​യി​ച്ച് ക​ര്‍​ഷ​ക​ന്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ന്ത​രി​യും ഓ​റ​ഞ്ചും അ​ട​ക്ക​മു​ള്ള പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ വി​ള​യു​ന്ന വ​യ​നാ​ട്ടി​ല്‍ ആ​പ്പി​ളും കാ​യ്ക്കും. മീ​ന​ങ്ങാ​ടി ചൂ​തു​പാ​റ​യി​ലെ ക​ര്‍​ഷ​ക​ന്‍ പേ​രാ​ശേ​രി സു​ദേ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​പ്പി​ള്‍ വി​ള​ഞ്ഞ​ത്.
പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട ആ​പ്പി​ള്‍​ച്ചെ​ടി​യാ​ണ് കാ​യ്ച്ച​ത്. ര​ണ്ട് ആ​പ്പി​ളാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് കാ​ര്യ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി​യി​ല്‍​നി​ന്നാ​ണ് സു​ദേ​വ​ന്‍ ആ​പ്പി​ള്‍ തൈ ​വാ​ങ്ങി ന​ട്ട​ത്. ചാ​ണ​ക​വും എ​ല്ലു​പൊ​ടി​യും മാ​ത്ര​മാ​ണ് ചെ​ടി​ക്ക് വ​ള​മാ​യി ന​ല്‍​കി​യ​ത്.
അ​വ​ക്കാ​ഡോ​യും ചാ​മ്പ​ക്ക​യും വൈ​വി​ധ്യ​മാ​ര്‍​ന്ന മാ​വു​ക​ളും പ്ലാ​വു​ക​ളും സു​ദേ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഉ​ണ്ട്. കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ ആ​പ്പി​ള്‍ കൃ​ഷി​യി​ലേ​ക്കു ക​ട​ന്നു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യാ​ണ് സു​ദേ​വ​ന്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Latest News

Corehub Up